ഡെറാഡൂൺ: ഭാര്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മുഴുവൻ താമസക്കാരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിൽ വെള്ളിയാഴ്ച സത്പാൽ മഹാരാജും പങ്കെടുത്തിരുന്നു. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഡല്‍ഹിയില്‍ നിന്നുള്ള കുറച്ചുപേര്‍ മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് സർക്കാർ മന്ത്രിയുടെ സ്വകാര്യവസതി നിരീക്ഷണത്തിലാക്കിയിരുന്നു.
Discussion about this post