ജനങ്ങൾ അക്രമമഴിച്ചു വിടുകയാണെങ്കിൽ സൈന്യത്തെ ഇറക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ളൂയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ എമ്പാടും മോഷണവും കലാപവും നടക്കുകയാണ്.വർണ്ണവെറി മൂലം പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ജോർജിനെ വധിച്ചത്.
ഇനിയും ഈ അക്രമം അനുവദിക്കാനാവില്ലെന്നും, മേയർമാർ ഗവർണർമാരും അടങ്ങിയ പ്രാദേശിക ഭരണകൂടങ്ങൾക്ക് കലാപകാരികളെ അമർച്ച ചെയ്യാൻ സാധിച്ചില്ലെങ്കിൽ തീർച്ചയായും താൻ സൈന്യത്തെ വിന്യസിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയത്.വൈറ്റ് ഹൗസിൽ ഇന്നു രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post