വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നതായി യുനിസെഫ് റിപ്പോർട്ട്.കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം പ്രതികളുണ്ടെന്ന് പോലീസ് അധികാരികൾ വെളിപ്പെടുത്തുന്നു.ഇവരിൽ 30 പേരെ ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു.എല്ലാവരും മലപ്പുറം സ്വദേശികളാണ്. ഗ്രൂപ്പ് അഡ്മിൻ അടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.ബാക്കി 27 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തുടങ്ങിയ മറ്റു ജില്ലകളിലും പുറത്തുമായി മുന്നൂറോളം പേരെ കേസിൽ പിടികൂടാനുണ്ടെന്നും പോലീസുകാർ വ്യക്തമാക്കി.കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യുനിസെഫ്, ഇന്റർപോൾ മുഖേന കേരള പൊലീസിന് നൽകിയ വിവരത്തെ തുടർന്നാണ് നടപടി.











