ശ്രീനഗര്‍: കശ്മീരില്‍ കാര്‍ ബോംബാക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന വീണ്ടും പരാജയപ്പെടുത്തി. കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത് പാക് ഭീകരരായ ജെയ്ഷെ മുഹമ്മദാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ആക്രമണത്തിനായി സ്ഫോടക വസ്തുക്കള്‍ സജ്ജമാക്കിയ കാര്‍ സുരക്ഷാ സേന കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു.നാല് ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ആക്രമണ ശ്രമം സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് സുരക്ഷാ സേന പറയുന്നത്. തുടര്‍ന്ന് കാര്‍ കണ്ടെത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. കാറിന്റെ ഉടമയായ ഹിസ്ബുള്‍ ഭീകരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
കഴിഞ്ഞ മെയ് 28ന് പുല്‍വാമയിലെ ആയെന്ഗുണ്ട ഏരിയയില്‍ കാറിനുള്ളില്‍ സ്ഫോടക വസ്തുക്കളുമായി ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ പുല്‍വാമയിലെ കന്‍ഗന്‍ ഏരിയിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജയ്ഷെ ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജെയ്ഷെയുടെ ഉന്നത കമാന്‍ഡറായ ഫൗജി ഭയ്യ എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന് എന്നയാള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്. ഇതില്‍ റഹ്മാന് അഫ്ഗാന് യുദ്ധത്തില്‍ പങ്കടുത്ത ആളാണ്. പാക് ഭീകരന് മസൂദ് അസറിന്റെ അനന്തരവന് കൂടിയാണ്.
Discussion about this post