ഗുവാഹത്തി: ക്വാറന്റീന് കേന്ദ്രങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ. സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ ക്വാറന്റീന് കേന്ദ്രങ്ങളില്‍ രോഗികള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിന്റെ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ക്വാറന്റീന് കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ രോഗികള്‍ക്ക് തന്നെ നേരിട്ടറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ക്വാറന്റീന് കേന്ദ്രങ്ങളിലെ പ്രശ്നക്കാര്‍ക്കെതിരെ വധശ്രമ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുകയോ അവരോടു മോശമായി പെരുമാറുകയോ ചെയ്താല്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post