മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയും ലഷ്‌കറെ ത്വയ്യബ ഭീകരനുമായ പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബിന് വധശിക്ഷ നല്‍കിയ സുപ്രധാനവിധി പ്രഖ്യാപിച്ച ജഡ്ജി എംഎല്‍ തഹലിയാനി വിരമിക്കുന്നു. ബോംബൈ ഹൈക്കോടതിയലെ 28 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ആഗസ്റ്റ് 24 ന് മഹാരാഷ്ട്ര ലോകായുക്തയായി അദ്ദേഹം ചുമതലയേല്‍ക്കും. പശ്ചിമ ഇന്ത്യയിലെ അഡ്വക്കേറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിടവാങ്ങല്‍ ചടങ്ങ് ഇന്ന് ഹൈക്കോടതിയില്‍ ഒരുക്കിയിട്ടുണ്ട്.
തഹലിയാനിയുടെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാനകേസാണ് അജ്മല്‍ കസബിന്റേത്. സംഗീത സംവിധായകന്‍ ഗുല്‍ഷന്‍ കുമാര്‍ വധക്കേസും തഹലിയാനിയുടെ ഔദ്യോഗിക ജീവിതത്തില്‍ വഴിത്തിരിവായി. 1987 ല്‍ ബന്ദ്ര കോടതിയില്‍ മജിസ്‌ട്രേറ്റ് ആയാണ് ഔദ്യോഗിക തുടക്കം. പിന്നീട് 1997 ല്‍ മുംബൈ സഷന്‍സ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആയി സ്ഥാനകയറ്റം. സിബിഐ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള സ്‌പെഷല്‍ ജഡ്്ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post