പാക് മുൻ ഭരണാധികാരികൾക്കെതിരെ ലൈംഗികാരോപണവുമായി അമേരിക്കൻ ബ്ലോഗർ.പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക്ക്, ജ്യൂസിൽ മയക്കുമരുന്ന് നേരത്തെ അബോധാവസ്ഥയിലാക്കി തന്നെ ബലാൽസംഗം ചെയ്തുവെന്ന് അമേരിക്കൻ ബ്ലോഗറായ സിന്തിയ.ഡി.റിച്ചിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മുൻ ആരോഗ്യമന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമാബാദിലെ പ്രസിഡണ്ടിന്റെ വസതിയിൽ വച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്നും അവർ ആരോപണമുന്നയിച്ചു.
2011-ൽ, ആസിഫ് അലി സർദാരി പാകിസ്താൻ പ്രസിഡന്റായിരിക്കുന്ന കാലത്താണ് സംഭവം നടക്കുന്നതെന്നും ഇവർ വ്യക്തമാക്കി.വെള്ളിയാഴ്ച ഫേസ്ബുക് ലൈവ് വീഡിയോയിൽ ആണ് സിന്തിയ പാകിസ്ഥാനെ പിടിച്ചുലച്ച ലൈംഗികാരോപണം നടത്തിയത്.താൻ പറയുന്നതു മുഴുവൻ സത്യമാണെന്നും ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ കൈവശം ഉണ്ടെന്നും സിന്തിയ വെളിപ്പെടുത്തി.അടുത്ത ആഴ്ച തെളിവുകളെല്ലാം പുറത്തുവിടുമെന്നും സിന്തിയ കൂട്ടിച്ചേർത്തു.
Discussion about this post