സിപിഐഎം പാർട്ടി ഒരു കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന എം.സി ജോസഫൈനിന്റെ പ്രസ്താവനയ്ക്കു ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായ എം.സി ജോസഫൈൻ കഴിഞ്ഞ ദിവസമാണ് ഈ പ്രസ്താവന നടത്തിയത്.എല്ലാ കാര്യങ്ങളും പാർട്ടി നോക്കുന്നുണ്ടെങ്കിൽ മാഡത്തിനു എന്ത് ജോലിയാണ് പിന്നെയുള്ളതെന്ന് കെ മുരളീധരൻ ആരാഞ്ഞു.എല്ലാ കാര്യങ്ങളും പാർട്ടിയുടെ നിയന്ത്രണത്തിലാണെങ്കിൽ പിന്നെ, വനിതാ കമ്മീഷന്റെ ആവശ്യം സംസ്ഥാനത്തില്ലായെന്നും കെ മുരളീധരൻ പറഞ്ഞു.
എം.സി ജോസഫൈൻ മുമ്പ് അച്യുതാനന്ദന്റെ ആളായിരുന്നുവെന്നും ഇപ്പോൾ പിണറായി പക്ഷത്തേക്ക് പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മത്സരിക്കുന്ന ഇലക്ഷനുകളിലെല്ലാം നിരന്തരമായി തോൽക്കുന്ന ഒരാളെ വനിതാ കമ്മീഷൻ പോലെയുള്ള സെമി ജൂഡിഷ്യൽ സ്ഥാപനത്തിന്റെ അധ്യക്ഷയാക്കിയതിൽ പാർട്ടിയോട് സ്നേഹമുണ്ടായിരിക്കുമെന്നും, “സോപ്പിട്ടോളൂ, എന്നാൽ വല്ലാതെ പതപ്പിക്കരുതെന്നും ” കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.








