മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്വാറന്റീനിലായിരുന്ന യുവതിയുടെ രണ്ടു ദിവസം പ്രായമായ നവജാത ശിശു മരിച്ചു. ഗൾഫിൽ നിന്ന് 28-ന് എത്തിയ പുളിക്കൽ സ്വദേശിനിയുടെ കുഞ്ഞാണ്. കുഞ്ഞ് കൊറോണ നെഗറ്റീവാണ്.
അതേസമയം പാലക്കാട് ചെത്തല്ലൂർ സ്വദേശികളായ ബിജു–അഞ്ജു ദമ്പതികളുടെ 56 ദിവസം പ്രായമായ കുഞ്ഞും രാവിലെ ഇവിടെ മരിച്ചിരുന്നു. കുട്ടിയുടെ കൊറോണ ഫലവും നെഗറ്റീവ് ആണ്.
മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയയും വെള്ളിയാഴ്ച മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ കൊറോണസംസ് ബാധിച്ചു മരിച്ചിരുന്നു. 10 ദിവസം മുമ്പ് മുംബൈയിൽ നിന്നു കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ ശേഷമാണ് ഹംസക്കോയക്ക് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മൂന്നു മാസവും മൂന്നു വയസ്സും പ്രായമുള്ള രണ്ടു പേരക്കുട്ടികൾ അടക്കം കുടുംബത്തിൽ 5 പേർക്ക് രോഗമുണ്ട്.
Discussion about this post