തൃശൂർ: ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന 56കാരി മരിച്ചു മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പെരിഞ്ഞനം സെന്ററിനടുത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നാണ് ഇവർ കുഴിമന്തി കഴിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ ഈ ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദ്ദിയുമായി വിവിധ ആശുപത്രികളില്‍
ചികിത്സ തേടിയിരുന്നു. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവത്തെ തുടര്‍ന്ന്, ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പോലീസും ചേർന്ന് ഹോട്ടല്‍ അടപ്പിച്ചിരുന്നു.
Discussion about this post