ശ്രീനഗര്‍: കശ്മീർ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈന്യത്തിന് യാതൊരു നാശനഷ്ടവും ഉണ്ടായില്ലെന്നും, ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post