അമേരിക്കയിലെ മിന്നാപോളിസിൽ പോലീസുദ്യോഗസ്ഥർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗ്ഗക്കാരൻ ജോർജ് ഫ്ലോയ്ഡ് നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്നുവെന്ന് റിപ്പോർട്ട്.1998-ൽ ആദ്യ മോഷണത്തോടെയാണ് ഫ്ലോയ്‌ഡിന്റെ ക്രിമിനൽ ജീവിതം തുടങ്ങുന്നത്.2002-ൽ ക്രിമിനൽ ട്രെസ്‌പാസിന് 30 ദിവസം ജയിൽശിക്ഷ.2002-ൽ തന്നെ ഒക്ടോബറിൽ ഇതേ കുറ്റം ആവർത്തിച്ചതിന് എട്ടുമാസം ജയിൽ ശിക്ഷ.2005 ഡിസംബറിൽ കൊക്കെയ്നോട് കൂടെ തൊണ്ടി സഹിതം പിടിച്ചതിന് 10 മാസം ജയിൽശിക്ഷ, ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവളെ തോക്കിൻ മുനയിൽ നിർത്തി മയക്കുമരുന്നിനും പണത്തിനു വേണ്ടി വീട് മൊത്തം അരിച്ചു പെറുക്കിയെന്ന കോർട്ട് റെക്കോർഡുകൾ അടക്കം പത്രം പുറത്തു വിട്ടിട്ടുണ്ട്.
2007-ൽ ഹൂസ്റ്റണിൽ വച്ച് അടുത്ത മോഷണം, 2014-ഓടെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജോർജ് ഫ്ലോയ്ഡ് നേരെ പോയത് മിന്നാപോളിസിലെയ്‌ക്കാണ്.അവിടെ ഒരു ബാറിൽ ബൗൺസറായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെടുന്ന സമയത്ത് ജോർജ്ജ്.2020 മെയ് 25ന്, 20 ഡോളറിന്റെ ബില്ലടയ്ക്കുന്നതിൽ വെട്ടിപ്പ് നടത്തിയതിനാണ് വ്യാപാരിയുടെ പരാതിയിൽ പോലീസ് ജോർജിനെ അറസ്റ്റ് ചെയ്യുന്നത്.
Discussion about this post