ഡല്‍ഹി: ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ യോഗം 12നു ചേരും. 2017 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ ജനുവരി വരെ നികുതി തിരിച്ചടവിലെ കാലതാമസത്തിന് ഈടാക്കിയ പിഴ തിരിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് വിവരം. 3 മാസത്തിലൊരിക്കല്‍ കൗണ്‍സില്‍ ചേരണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ യോഗം നടന്നത് മാര്‍ച്ച് 14നാണ്.
സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിന് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വിപണിയില്‍ നിന്നു വായ്പയെടുത്തുള്‍പ്പെടെ നഷ്ടപരിഹാരം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞ തവണ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post