തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കൊറോണയുടെ മറവില്‍ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോവിഡിന്റെ മറവിൽ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്.
കേരളത്തിൻറെ ഭരണചക്രം തിരിക്കാൻ വേണ്ടി പുതുതായി സൃഷ്ടിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് നടന്ന ഒഎംആർ ടെസ്റ്റ് ഫലനിർണ്ണയം ആണ് ഇപ്പോൾ പി എസ് സി യിൽ നടന്നുകൊണ്ടിരിക്കുന്നത് .
സാധാരണഗതിയിൽ ഒരു ഒഎംആർ ടെസ്റ്റിൽ കമ്പ്യൂട്ടറിന് പരിശോധിക്കാൻ ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകൾ കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാൻ പി എസ് സി ക്ക് അധികാരമുണ്ട്.
എന്നാൽ ഇവിടെ കേരളത്തിലെ ഭരണചക്രം തിരിക്കാൻ പോകുന്ന ഉദ്യോഗസ്ഥരെ നിർണയിക്കുന്ന ഒഎംആർ ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകൾ മാനുവലായി പരിശോധിക്കാൻ പോകുന്നു . അതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള PSC ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് ഇവിടെ പുറത്തുവിടുന്നത് .
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സിപിഎമ്മുകാരെ തിരുകിക്കയറ്റാൻ വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവർത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകൾ നടക്കുന്നത്. ഒഎംആർ ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാൻ പി എസ് സി ജീവനക്കാർക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ നിങ്ങൾക്കിടയിൽ ഉണ്ടാവാം. എന്നാൽ കഴിഞ്ഞകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ഓർമ്മയുണ്ടാകുമല്ലോ. പൂർത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങൾ ഉദ്യോഗസ്ഥർക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വൻ അട്ടിമറിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമനത്തിൽ നടത്താൻ പോകുന്നത്.
ഒഎംആർ ഷീറ്റുകൾ മാനുവലായി പരിശോധിക്കാൻ പ്രത്യേക ഉത്തരവ് വഴി ഇത്രയധികം ഉദ്യോഗസ്ഥരെ നിയമിക്കുന്നതു തന്നെ പി എസ് സി പരീക്ഷ അട്ടിമറിക്കാനുള്ള പുതിയ വഴികൾ സിപിഎം കണ്ടുപിടിച്ചു എന്നുള്ളതിന്റെ തെളിവാണ്.
ഈ ഉത്തരവ് അടിയന്തരമായി പിഎസ് സി പിൻവലിക്കണം. ഒഎംആർ ഷീറ്റുകൾ കമ്പ്യൂട്ടർ മുഖാന്തരം മാത്രമേ പരിശോധിക്കാവൂ. പി എസ് സി യുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുന്ന ഈ വൻ അട്ടിമറിക്ക് പിന്നിലുള്ളവരെ ഉന്നതതല അന്വേഷണം നടത്തിയാൽ മാത്രമേ പുറത്തു കൊണ്ടു വരാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
കോവിഡിന്റെ മറവിൽ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്. കേരളത്തിൻറെ ഭരണചക്രം തിരിക്കാൻ വേണ്ടി പുതുതായി…
Posted by Sandeep.G.Varier on Sunday, June 7, 2020
Discussion about this post