തൂത്തുക്കുടി : കഴിഞ്ഞ ദിവസം മാലിദ്വീപിൽ നിന്നും യാത്രക്കാരുമായി തിരിച്ച നാവികസേനയുടെ ഐഎൻഎസ് ജലാശ്വ കപ്പൽ 700 ഇന്ത്യക്കാരുമായി തൂത്തുകുടിയിലെത്തി.സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി ജൂൺ നാലിനാണ് ഐഎൻഎസ് ജലാശ്വ മാലിയിൽ എത്തിയത്.
കപ്പൽ ഇന്ത്യൻ തീരത്തടുപ്പിച്ചത് കർശനമായ കൊറോണ പ്രോട്ടോകോളുകൾ പാലിച്ചതിനു ശേഷമാണ്.മാലിയിൽ നിന്നും മടങ്ങിയെത്തിയവരെ അതത് സംസ്ഥാന അധികൃതരെ ഏൽപ്പിച്ചിട്ടുണ്ട്.മാലി ദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നുമായി ഇനിയും മൂവായിരത്തോളം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുണ്ട്.








