ന്യൂഡൽഹി : ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്.ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളാണ് വരും ദിവസങ്ങളിൽ ഡൽഹി-എൻ സി ആർ മേഖലയിൽ വലിയ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് പറഞ്ഞത്.ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ജനങ്ങളെ ബോധവൽക്കരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഡൽഹി എൻസിആർ മേഖലയിൽ 11 തവണ ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.ചെറു ഭൂചലനങ്ങൾ വരാനിരിക്കുന്ന വലിയ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ഐഐട്ടി സീസ്മോളജി വകുപ്പിന്റെ മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി.കെ ഖാൻ വ്യക്തമാക്കി.
Discussion about this post