കഴിഞ്ഞ 24 മണിക്കൂറിൽ സൈന്യം വധിച്ചത് ഒൻപത് തീവ്രവാദികളെ.കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെയും ഇന്നുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്. ഇവർ ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ലോക്ഡൗൺ കാലഘട്ടത്തിലും ഭീകരരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ഇന്ത്യൻ സൈന്യം സ്വീകരിക്കുന്നത്. മഹാമാരിയുടെ ആപൽഘട്ടം മുതലെടുക്കാൻ ശ്രമിക്കുന്ന ഭീകരരെർക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് കശ്മീരിലെ സുരക്ഷാ സേനകൾ. കോവിഡ് ലോക്ഡൗൺ കാലഘട്ടത്തിൽ മാത്രം 85 തീവ്രവാദികളെയാണ് സൈന്യം കൊലപ്പെടുത്തിയത്.
Discussion about this post