പാലക്കാട് ഗർഭിണിയായ ആനയെ കൊന്ന സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു.വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ട്രിബ്യൂണൽ കേരളത്തിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.ജസ്റ്റിസ് കെ.രാമകൃഷ്ണനും സൈബൽ ദാസ് ഗുപ്തയുമടങ്ങിയ ബഞ്ചാണ് ഇതിനെ സംബന്ധിച്ച് കേരളത്തിലെ വന്യ -പരിസ്ഥിതി വകുപ്പിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിട്ടുള്ളത്.
ജൂലൈ 10 നു മുമ്പ് റിപ്പോർട്ടുകൾ സമർപ്പിക്കാനാണ് നിർദേശം. മെയ് 27 നാണ് വെള്ളിയാർ നദിയിൽ വെച്ച് സ്‌ഫോടക വസ്തു നിറച്ച തേങ്ങ കഴിച്ചതിനെ തുടർന്ന് ആന ചെരിയുന്നത്.പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആന ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.ഭാവിയിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഈ സംഭവത്തിൽ കാര്യമായി ഇടപെടുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി.
Discussion about this post