ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടന്ന ലഹളയിൽ കൊല്ലപ്പെട്ട ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാലിന്റെ മരണത്തെ സംബന്ധിച്ചുള്ള ചാർജ് ഷീറ്റ് തിങ്കളാഴ്ച ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു.1,100 പേജുള്ള ചാർജ് ഷീറ്റാണ് ഡൽഹി പൊലീസിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കോടതിയിൽ സമർപ്പിച്ചത്.കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന 17 പേരുടെ പേരാണ് ചാർജ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സിറ്റിസൺഷിപ് അമെൻഡ്മെന്റ് ആക്ട് നിലവിൽ വന്നതിലുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥരായ അമിത് ശർമ്മക്കും അനുജ് കുമാറിനും പരിക്കേറ്റിരുന്നു.53 പേർക്കാണ് ന്യൂഡൽഹിയിൽ നടന്ന ലഹളയിൽ ജീവൻ നഷ്ട്ടപ്പെട്ടത്.മൂന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ചവരിൽ ഡൽഹി പോലീസ് കോൺസ്റ്റബിളായ രത്തൻ ലാലും ഇന്റലിജിൻസ് ബ്യൂറോ സ്റ്റാഫായ അങ്കിത് ശർമയും ഉൾപ്പെടുന്നുണ്ട്.
Discussion about this post