ആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് കേരള നിയമസഭയില്‍ ബിജെപി ‘അക്കൗണ്ട്തുറക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു പക്ഷേ ഒന്നല്ല രണ്ട് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍ ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ നിന്നുള്ള ഒരു എംഎല്‍എ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് സൂചന.
ദേശീയ നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടി എന്‍സിപി അംഗവും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി ബിജെപിയിലേക്കെത്താനുള്ള സാധ്യത തള്ളികളയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ശരത്പവാറിന്റെ മൗനസമ്മതവും ഉണ്ടായേക്കും. എന്നാല്‍ കേരളത്തില്‍ നി്ന്നുള്ള എതിര്‍പ്പാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍ അവഗണിച്ചും തോമസ് ചാണ്ടി ബിജെപി മുന്നണിയിലെത്താനുള്ള സാധ്യത തള്ളികളയാനാവില്ല.
എസ്എന്‍ഡിപിയുടെ സഹകരണത്തോടെ സ്വന്തം മണ്ഡലത്തില്‍ തന്നെ തോമസ് ചാണ്ടിയ്ക്ക് മത്സരിക്കാനുള്ള അവസരവും ബിജെപി ഒരുക്കും. പുതിയ രാഷ്ട്രീയ കൂട്ടുക്കെട്ടുകള്‍ വളക്കൂറുള്ള ആലപ്പുഴയുടെ മണ്ണില്‍ തോമസ് ചാണ്ടി ബിജെപി മുന്നണിയിലെത്തുന്നത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
എന്നാല്‍ ഇത്തരം ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് എംഎല്‍എയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ യൂഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഇനിയും ഇടത് മുന്നണിയില്‍ കൃത്യമായ സ്ഥാനം ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം വേണമെന്നാണ് ബാലകൃഷ്ണപിള്ളയുടെ നിലപാട്. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതില്‍ ഇടത് മുന്നണിയില്‍ ഇനിയും സമവായമായിട്ടില്ല. ഉടന്‍ തീരുമാനം ആയില്ലെങ്കില്‍ ഗണേഷ് കുമാര്‍ എംഎല്‍എ ബിജെപി ക്യാമ്പില്‍ ചേക്കേറാനുള്ള സാധ്യത തള്ളികളയാനാവില്ല. നേരത്തെ ഗണേഷ്കുമാര് ബിജെപിയിലേക്കെന്ന വാര്‍ത്തകളെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇടത് മുന്നണി പ്രവേശം സാധ്യമായില്ലെങ്കില്‍ ബിജെപിയിലേക്കോ, എന്‍ഡിഎയിലേക്കോ ചേക്കേറാന്‍ കേരള കോണ്‍ഗ്രസ് ബി മടി കാണിക്കില്ല.
ഇവരെ രണ്ട് പേരെയും ബിജെപി ക്യാമ്പിലേത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ കക്ഷി നേതാക്കളുടെ യോഗത്തില്‍ ഇടത് വലത് മുന്നണികളില്‍ നിന്നുള്ള ചില കക്ഷികള്‍ എന്‍ഡിഎയില്‍ എത്തുമെന്ന് ബിജെപി അധ്യക്ഷന്‍ വി മുരളീധരന് പറഞ്ഞിരുന്നു. നേതാക്കളല്ല..കക്ഷികള്‍ എത്തുമെന്ന മുരളീധരന്റെ പ്രഖ്യാപനം തോമസ് ചാണ്ടിയേയും, ഗണേഷ്കുമാറിനെയും മനസ്സില്‍ കണ്ടാണെന്നാണ് വിലയിരുത്തല്‍.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ചില എംഎല്‍എമാരെ സ്വന്തം ക്യാമ്പിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ വിജയമായിരിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ബീഹാറില്‍ ജെഡിയുവില്‍ നിന്ന് എംഎല്‍എമാരെ അടയര്ത്തിയെടുത്തത് എതിര്‍പക്ഷത്തെ ദുര്‍ബലമാക്കിയെന്ന വിലയിരുത്തലും കേരളത്തിലെ നീക്കങ്ങള്‍ക്ക് ഉണര്‍വ്വ് പകരുന്നുണ്ട്.
Discussion about this post