തിരുവനന്തപുരം: കേരളത്തിലും കൊറോണ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രോഗവ്യാപനം അതിവേഗത്തില്‍ ആകുമെന്ന് യുഎസ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗ വ്യാപനം സെപ്റ്റംബറിലേക്ക് നീണ്ടേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ധരുടെതാണ് മുന്നറിയിപ്പ്.
രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുല്പാദന നിരക്ക് (ബേസിക് റീപ്രൊഡക്ഷന്‍ റേറ്റ് ആര്) കേരളത്തില്‍ ഇപ്പോള്‍ 1.35 ആണെന്നാണു വിലയിരുത്തല്‍. പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാകണമെങ്കില്‍ ഇത് ഒന്നില്‍ താഴെ എത്തണം.
മിഷിഗന്‍ വാഴ്സിറ്റി ടീമിന്റെ തിങ്കളാഴ്ചത്തെ നിഗമനപ്രകാരം ജൂലൈ 4 ആകുമ്പോഴേക്കും കേരളത്തിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകുമെന്നാണ് വിലയിരുത്തല്‍. ഇതു പരമാവധി 43,000 വരെയാകാം. പ്രവാസികളുടെ മടങ്ങിവരവ് അടക്കം കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
Discussion about this post