ലഡാക്ക് അതിർത്തിയിൽ ചൈനയുടെ പ്രതിഷേധം വകവെക്കാതെ റോഡ് നിർമ്മാണം പുരോഗമിക്കുന്നു.സംഘർഷം പരിഹരിക്കാൻ പ്രതിരോധ, നയതന്ത്ര വിദഗ്ധർ പരി ശ്രമിക്കുമ്പോഴും റോഡ് നിർമ്മാണവുമായി മുന്നോട്ടുപോവുകയാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ.
കിഴക്കൻ ലഡാക്കിൽ, ചൈനീസ് അതിർത്തിയോട് ചേർന്ന് രണ്ട് റോഡുകളാണ് ഇന്ത്യ നിർമ്മിക്കുന്നത്. ഒന്നാമത്തേത് തന്ത്രപ്രധാനമായ ഡർബുക്ക്-ഷിയോക്ക് മുഖേന ദൗലത് ബേഗ് ഓൾഡിയിലേക്ക്.ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള ഔട്ട്പോസ്റ്റായ ദൗലത്ബേഗ് ഓൾഡിയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർസ്ട്രിപ്പ്.രണ്ടാമത്തേത് ഇവിടേക്ക് തന്നെയുള്ള സമാന്തര പാതയാണ്.സസോമ തൊട്ട് സാസെർ ലാ മുഖേനയാണ് ഈ പാതയിലൂടെ തെക്കുപടിഞ്ഞാറൻ പാത വഴി ദൗലത് ബേഗ് ഓൾഡിയിലേക്ക് എത്തിച്ചേരുകയെന്ന് മാത്രം. ഈ റോഡുകളുടെ നിർമ്മാണമാണ് ചൈനയെ പ്രഖ്യാപിച്ചിരിക്കുന്നത്.എന്തു തന്നെയായാലും, 11, 815 ജോലിക്കാരുമായി ഒട്ടും കൂസാതെ മുന്നോട്ടു പോവുകയാണ് ഇന്ത്യ.












Discussion about this post