ഡല്‍ഹി: പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ ക്രൂരതയുടെ മുഖം വീണ്ടും പുറത്ത്. ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി നടത്തിയ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയും നാല് വയസ്സുകാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. നാലുവയസ്സുകാരിയുടെ മുമ്പിലിട്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. ബലൂചിസ്ഥാനിലെ തുര്‍ബാദ് നഗരത്തിലാണ് പാക് ഭീകരത അരങ്ങേറുന്നത്.
അതേസമയം പാക് പട്ടാള ഭീകരതക്കെതിരെ ശക്തമായ പൊതുജന പ്രക്ഷോഭം ആരംഭിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാന്‍ ലണ്ടനിലും ബലൂച് പൗരന്മാര്‍ പ്രതിഷേധം നടത്തുകയാണ്. പാക് പട്ടാളത്തിന്റെ ആയുധ ധാരികളായ അക്രമികളാണ് നിരപരാധികളെ കൊന്നു തള്ളുന്നത്.
ബലൂചിലെ ജനങ്ങളെ നിരന്തരം ആക്രമിക്കുന്നതും സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നതും പാകിസ്ഥാന്‍ സൈന്യം നേരിട്ടാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മന്‍സൂര്‍ ബലൂച് ആരോപിച്ചു. പലരുടേയും വികൃതമാക്കപ്പെട്ട ശവശരീരമാണ് തിരികെ കിട്ടുന്നതെന്നും മന്‍സൂര്‍ പറഞ്ഞു.
ബലൂചികളുടെ എല്ലാ മനുഷ്യാവകാശങ്ങളുടേയും പച്ചയായ ലംഘനമാണ് പാക് ഭരണകൂടം നടത്തുന്നതെന്നും മന്‍സൂര്‍ കുറ്റപ്പെടുത്തി.
Discussion about this post