അമേരിക്കക്ക് പുറമെ ബ്രിട്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം. അമേരിക്കയിൽ പോലീസുദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്ലോയ്ഡിന്റെ പേരിൽ പ്രക്ഷോഭം നടത്തുന്നവർ ലണ്ടനിലെ ഗാന്ധി പ്രതിമയെയും വെറുതെ വിട്ടില്ല.ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെയും പ്രക്ഷോഭകരുടെ ആക്രമണം നടന്നു.

ഗാന്ധി പ്രതിമയുടെ നേർക്ക് കല്ലേറുണ്ടായിയെന്നും വെളുത്ത പെയിന്റ് കോരിയൊഴിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പ്രതിമയുടെ ഫൗണ്ടേഷന്റെ ഭാഗത്തായി വംശീയ വിരോധി എന്ന അർത്ഥം വരുന്ന റേസിസ്റ്റ് എന്ന പദവും സ്പ്രേ പെയിന്റ് കൊണ്ട് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.വിൻസ്റ്റൺ ചർച്ചിൽ, അബ്രഹാം ലിങ്കൺ എന്നീ മഹാന്മാരുടെ പ്രതിമകളും നശിപ്പിക്കപ്പെട്ട ഉണ്ടെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകർ ദിവസങ്ങൾക്ക് മുൻപ് അമേരിക്കയിലെ മഹാത്മാഗാന്ധി പ്രതിമയും തകർത്തിരുന്നു.












