ജമ്മു : ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് കോൺഗ്രസ് പാർട്ടിയുടെ ജില്ലാ മെമ്പറെ തീവ്രവാദികൾ കൊലപ്പെടുത്തി.അനന്ത്നാഗ് ജില്ലയിലുള്ള ലാർക്കിപോറ ഭാഗത്തിന്റെ സർപഞ്ച് കൂടിയായ അജയ് പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു.പോലീസ് സ്ഥലം വളയുകയും അക്രമികൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വെടിയേറ്റ ഉടൻ തന്നെ അജയ് പണ്ഡിറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.മരിച്ച പണ്ഡിറ്റ് നല്ലൊരു പാർട്ടി പ്രവർത്തകനായിരുന്നെന്ന് കോൺഗ്രസിന്റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.ജമ്മു കശ്മീരിന്റെ മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ള അജയ് പണ്ഡിറ്റിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല.








