കൊല്‍ക്കത്ത: കൊറോണ വ്യാപനവും ലോക്ക്ഡൗണിലും ദാരിദ്ര്യം ശക്തമായതോടെ പശ്ചിമ ബംഗാളിൽ ശൈശവ വിവാഹം വ്യാപകമാകുന്നു. ഭക്ഷണത്തിന് പോലും ഗതിയില്ലാതായതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പോലും വിവാഹം ചെയ്ത് അയക്കുകയാണ്. ഇതിനിടെ ഒരു പെണ്‍കുട്ടി നടത്തിയ ഒറ്റയാള്‍ സമരം വന്‍ ചര്‍ച്ചകള്‍ക്ക് ഇടനല്‍കി.
തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17 കാരിയായ ഒരു പെണ്‍കുട്ടിയാണ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഹരിഹര്‍പരയിലെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ മുന്നിലെത്തിയത്. വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ 11 കിലോമീറ്റര്‍ നടന്നായിരുന്നു പെണ്‍കുട്ടി എത്തിയത്. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ രാജ്യത്ത് ബാലവേലയും ലൈംഗിക ചൂഷണവും കൂടുകയാണ്. ഉംപുന്‍ ചുഴലിക്കാറ്റില്‍ കൃഷി നശിച്ചതും പല കുടുംബങ്ങളെയും കൊടും ദാരിദ്രത്തിലാക്കിയിട്ടുണ്ട്. ബംഗാളില്‍ മാത്രം കര്‍ഷക കുടുംബങ്ങളില്‍ നിന്നും 136 പെണ്‍കുട്ടികള്‍ വിവാഹിതരായി. രഹസ്യമായി നടത്തുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ എത്രയോ മടങ്ങ് ആയിരിക്കും.
Discussion about this post