ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കൊറോണയില്ല. പരിശോധനഫലം നെഗറ്റീവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കെജ്രിവാളിന് പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായത്. ഞായറാഴ്ച മുതല്‍ കെജ്രിവാളിന് പനി ഉണ്ടായിരുന്നു.
പനിയോടൊപ്പം തൊണ്ടവേദനയും ഉണ്ടെന്നാണ് കെജ്രിവാള് ഡോക്ടര്‍മാരെ അറിയിച്ചത്. കൊറോണ വൈറസ് ബാധയുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു.
മാത്രമല്ല, അരവിന്ദ് കെജ്രിവാള് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ മീറ്റിംഗുകളും റദ്ദാക്കി സ്വയം നിരീക്ഷണത്തില്‍ പോയവുകയും ചെയ്തിരുന്നു.
Discussion about this post