പാലക്കാട്: പാലക്കാട് തൃത്താലയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല കെ.ബി മേനോൻ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ വൃന്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലൂർ കള്ളന്നൂർ വീട്ടിലെ മണിയുടെ മകളാണ് വൃന്ദ.
സാമൂഹ്യമാധ്യമങ്ങളിൽ കൂട്ടുകാരുമായി സംസാരിച്ചതിന് വീട്ടുകാർ വൃന്ദയെ ശകാരിച്ചിരുന്നു.ഇതിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെ വീട്ടുകാരുമായി കലഹിച്ച് വീട്ടിൽ നിന്നിറങ്ങി പോയ വൃന്ദയെ തിരച്ചിലിനിടെ എട്ടുമണിയോടെയാണ് വീടിന് സമീപത്തുള്ള കരിങ്കൽ ക്വാറിയിൽ കണ്ടെത്തുന്നത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.











