ഇത്തവണ തന്നെ ഞെട്ടിച്ച കറന്റ് ബില്ലിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച് സംവിധായകൻ അനീഷ് ഉപാസന.കരണ്ട് തിന്നുന്ന ബിൽ വന്നിട്ടുണ്ടെന്ന തലക്കെട്ടോടെയാണ് അനീഷ് ഉപാസന ചിത്രം പങ്കുവെച്ചത്.സാധാരണ വരാറുള്ള ഏറ്റവും കൂടിയ കറന്റ് ബിൽ 1700 രൂപയാണെന്നും എന്നാൽ ഇത്തവണത്തെ കറന്റ് ബിൽ 11,273 രൂപയാണെന്നും അനീഷ് ഉപാസനയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഒത്തിരി പേരാണ് അനീഷ് ഉപാസനയുടെ പോസ്റ്റിനു താഴെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.കറന്റ് ബില്ലിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ കെഎസ്ഇബി ഓഫീസിൽ പരാതിപ്പെടണമെന്ന് ചിലർ കമ്മെന്റായി കുറിച്ചു.എങ്ങിനെ പരാതിപ്പെടണമെന്നു വരെ അനീഷ് ഉപാസനക്ക് പറഞ്ഞു കൊടുത്തവരുണ്ട്.
Discussion about this post