ബെഗംളൂരൂ: വിമാന, ട്രെയിൻ യാത്രയ്ക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ലെന്ന് കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ. വിമാന, ട്രെയിൻ യാത്രയ്ക്ക് യാത്രക്കാരൻ നൽകുന്ന സത്യവാങ്മൂലം മതി. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർ മാത്രം ആപ്പ് ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് ഇ.എസ്. ഇന്ദിരേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ എം.എൻ. നർഗുണ്ടാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
Discussion about this post