ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തതിന് പിന്നാലെ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. കൊറോണയേക്കാള്‍ വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മനസിലാണെന്നായിരുന്നു അഫ്രിദിയുടെ പരാമര്‍ശം. ഇതിന് പിറകെ കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം ഇന്ന് അഫ്രിഡി തന്നെ പുറത്ത് വിട്ടു. എല്ലാവരും രോഗം വേഗത്തില്‍ ഭേദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും പാക് താരം അഭ്യര്‍ത്ഥിച്ചു.
ലോക്ക്‌ഡൌണിനിടെ പാക് അധീന കശ്മീരില്‍വെച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഫ്രിദി അധിക്ഷേപിച്ചത്. ഇവിടം സന്ദര്‍ശിക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. ഈ ലോകം വലിയൊരു രോഗത്തിന്റെ പിടിയിലാണ്. പക്ഷേ അതിലും വലിയ രോഗം മോദിയുടെ മനസിലാണ്. പാകിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴുലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ കശ്മീരിലെ ജനത ഒന്നടങ്കം പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്’ ഇതായിരുന്നു അഫ്രിദിയുടെ വിവാദ പ്രസ്താവന.
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു അഫ്രിദി മോദിയെ വിമര്‍ശിച്ചത്. യുവരാജും ഹര്‍ഭജനുമാണ് അഫ്രിദിയുടെ പേരിലുള്ള സംഘടനയ്ക്ക് സഹായമെത്തിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതോടെ അഫ്രിദിയെ തള്ളി ഹര്‍ഭജനും യുവരാജും രംഗത്തെത്തി. അഫ്രിദിയ്ക്ക് സഹായമെത്തിച്ചതില്‍ ഇന്ത്യന്‍ താങ്ങളും ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.










Discussion about this post