ഭീകരപ്രവര്‍ത്തനവും, സംഘര്‍ഷവും ദുരിതത്തിലാക്കിയ കശ്മീരിനെ കൊവിഡ് മഹാമാരി കടന്നാക്രമിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. തഴാവരയിലെ രണ്ട് ശതമാനം പേരില്‍ മാത്രമേ വെറസ് പ്രതിരോധത്തിനുള്ള ആന്റി ബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളുവെന്ന്് ഐസിഎംആര്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 98 ശതമാനം പേര്‍ക്കും ബൈറസ് പ്രതിരോധ ശേഷിയില്ലെന്നാണ് കണ്ടെത്തല്‍.
കശ്മീരില്‍ കൊവിഡ് വ്യാപനം വ്യാപകമായതിന് പിന്നാലെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അടുത്തിടെ സര്‍വേ നടത്തിയത്. യില്‍ കശ്മീരിലെ 98 ശതമാനം ആളുകളും കോവിഡ് 19 അണുബാധയ്ക്ക് ഇരയായേക്കാമെന്നും ജനസംഖ്യയുടെ 2 ശതമാനം പേര്‍ മാത്രമാണ് ശരീരത്തില്‍ വൈറസിന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതെന്നും അവര്‍ കണ്ടെത്തി.
മെയ് മാസത്തില്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഐസിഎംആര്‍ നടത്തിയ സെറോ നിരീക്ഷണ പഠനത്തില്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 2 ശതമാനം പേരുടെ രക്തത്തില്‍ മാത്രമേ ആന്റിബോഡികള്‍ നിര്‍മ്മിക്കപ്പെടുന്നതായ് കണ്ടെത്തിയത്. ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതിന് അര്‍ത്ഥം രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് ഭീതിയ്ക്കിടയിലും ശ്രീനഗറില്‍ ഭീകരാക്രമണ ഭീഷണി തുടരുകയാണ്. ശക്തമായ തിരിച്ചടിയാണ് സൈന്യം ഭീകരര്‍ക്ക് നല്‍കുന്നത്.











