ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവനടന്റേത് അകാലവിയോഗമായെന്നും കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘യുവനടനായ സുശാന്ത് സിങ് രജ്പുതിന്റേത്, അകാല വിയോഗമായി. ടിവിയിലും സിനിമകളിലും മികച്ചു നിന്ന നടനായിരുന്നു. മറക്കാനാവാത്ത ചില പ്രകടനങ്ങളുടെ ഓര്‍മ്മകള്‍ ബാക്കിവെച്ചാണ് നടന് യാത്രയായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലുണ്ടാക്കി. കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. ഓം ശാന്തി.’ മോദി ട്വീറ്റ് ചെയ്തു.
Sushant Singh Rajput…a bright young actor gone too soon. He excelled on TV and in films. His rise in the world of entertainment inspired many and he leaves behind several memorable performances. Shocked by his passing away. My thoughts are with his family and fans. Om Shanti.
— Narendra Modi (@narendramodi) June 14, 2020
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
The tragic and shocking death of India's rising star #SushantSinghRajput has left millions of his fans devastated. The masterly performances of his film and TV career will forever be remembered. May his friends and family have the strength to cope with this loss. RIP
— Arvind Kejriwal (@ArvindKejriwal) June 14, 2020
മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
Discussion about this post