മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചതായി ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല,’ സുശാന്തിന്റെ അമ്മാവന്‍ പ്രതികരിച്ചു.
അതേസമയം സുശാന്ത് സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കഴിഞ്ഞു. കൂപ്പര്‍ ഹോസ്പ്പറ്റിലാണ് മൃതദേഹം ഉള്ളത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Discussion about this post