തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ഇന്നു രാവിലെ വിവാഹിതരായി.കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിച്ച് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും അടക്കം വളരെ കുറച്ചുപേരെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂ.ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ഐടി സംരംഭകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഉയർന്നുവന്ന മുഹമ്മദ് റിയാസ് സംസ്ഥാന നേതൃത്വത്തിലൂടെ സാവധാനം അഖിലേന്ത്യാ പ്രസിഡന്റ് ആവുകയായിരുന്നു.












