തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ സമീപത്തായി യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ഏകദേശം 30നും 40നും ഇടയിൽ പ്രായമുള്ള ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.
മൃതദേഹം കിടന്ന സ്ഥലത്ത് ചോരത്തുള്ളികളും കണ്ടെത്തിയിട്ടുണ്ട്.മൃതദേഹം കെട്ടിത്തൂക്കിയ രീതി വിലയിരുത്തുമ്പോൾ സംഭവം കൊലപാതകമാണെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ മുഖത്തും ശരീരത്തും ഉള്ള പാടുകൾ പോലീസിന്റെ ഈ നിഗമനത്തെ ബലപ്പെടുത്തുന്നതാണ്.ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.












