ചിരംഗ് : ആസാമിൽ വനത്തിൽ ഒളിപ്പിച്ച നിലയിൽ വൻ ആയുധശേഖരം കണ്ടെടുത്തു. ചിരംഗ് ജില്ലയിലാണ് സൈന്യവും പോലീസും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ കുഴിച്ചിട്ട നിലയിൽ ആയുധങ്ങൾ കണ്ടെടുത്തത്.വനപ്രദേശത്ത് ആയുധങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആസാം പോലീസ്, 210 കോബ്ര ബറ്റാലിയൻ, 6 ബറ്റാലിയൻ സശസ്‌ത്ര സീമാബൽ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
7 പിസ്റ്റലുകൾ, 3 റൈഫിൾ, 192 ഗ്രേനേഡ്, 14 റോക്കറ്റ് പ്രൊപൽഡ് ഗ്രനേഡ്, 28 പിസ്റ്റൾ മാഗസിൻ, എ.കെ 47ന്റെ 200 റൗണ്ട് ബുള്ളറ്റുകളും ഒരു മാഗസിനും, 85 എസ്.എൽ.ആർ ബുള്ളറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.ലാൽ പത്ഥർ വനപ്രദേശത്ത് പന്ത്രണ്ട് ദിവസത്തോളം തുടർച്ചയായി ആഴത്തിൽ കുഴിച്ചിട്ട വസ്തുക്കൾ കണ്ടെടുക്കാൻ സഹായിക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചായിരുന്നു റെയ്ഡ്.








