കൊച്ചി: അഭിമന്യൂ വധക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. പത്താം പ്രതി സഹൽ ആണ് ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു കൊലപാതകത്തിന് പിന്നിൽ. സംഭവത്തിൽ 16 പേരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ചേര്‍ത്തല സ്വദേശി മുഹമ്മദ് ഷഹീമാണ് അവസാനം കീഴടങ്ങിയത്.
അഭിമന്യുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന അര്‍ജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു.
കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം.
Discussion about this post