വാഷിംഗ്ടൺ : നവംബറിൽ നടക്കാൻ പോകുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തൽ.
പ്രസിഡണ്ടിനെ മുൻ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടൺ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ അളവ് വർധിപ്പിക്കണമെന്നും, ഇതുവഴി പ്രതിച്ഛായ കൂട്ടി തിരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കണമെന്നും ട്രംപ് ഷീജിൻ പിങ്ങിനോട് ആവശ്യപ്പെട്ടെന്നാണ് പുസ്തകത്തിൽ ജോൺ ബോൾട്ടൻ പറയുന്നത്.കഴിഞ്ഞവർഷം ജപ്പാനിൽ നടന്ന ജി20 ഉച്ചകോടിയുടെ ഇടയിലാണ് ഈ സംഭവമുണ്ടായത്.
പുസ്തകം പുറത്തിറങ്ങുന്നത് തടയാൻ ട്രംപ് ഭരണകൂടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.ജൂൺ 23ന് നടക്കാനിരിക്കുന്ന പുസ്തകപ്രകാശനം തടയാൻ ബുധനാഴ്ച രാത്രി ട്രംപ് ഭരണകൂടം കോടതിയെ സമീപിച്ചു കഴിഞ്ഞു.എന്നാൽ, പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികൾ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പ്രസാധകരായ സൈമൺ & ഷസ്റ്റർ അറിയിച്ചു.
Discussion about this post