ലക്നൗ : ഗോക്കളും ഗംഗാ നദിയും ഭഗവത്ഗീതയുമാണ് ഇന്ത്യയുടെ വ്യക്തിത്വം എന്ന് ഉത്തർപ്രദേശ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി. ഗോക്കൾ, പുണ്യനദിയായ ഗംഗ, ശ്രീമദ് ഭഗവത്ഗീത എന്നിവ ഇന്ത്യയുടെ സ്വത്വമാണ്.ഇവ മൂലമാണ് ഇന്ത്യ ഒരു വിശ്വഗുരുവായി മാറിയത് എന്നാണ് സംസ്ഥാന ക്ഷീര, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പ് മന്ത്രി പറഞ്ഞത്. പശുക്കളെ സംരക്ഷിക്കുന്നതിനും അവരുടെ കശാപ്പ് തടയുന്നതിന് ശക്തമായ നിയമത്തിന്റെ ആവശ്യകതയുണ്ട്.
മുമ്പൊക്കെ സർക്കാരുകളുടെ കാലത്ത് പശുക്കളെ കൊല്ലുന്നത് തടയാൻ സാധിക്കുമായിരുന്നില്ല.അറസ്റ്റ് ഉണ്ടാകുമായിരുന്നെങ്കിലും ജാമ്യം ലഭിക്കുമായിരുന്നുവെന്നും ചൗധരി പറഞ്ഞു.ഉത്തർപ്രദേശ് സർക്കാർ ഈയിടെ പാസാക്കിയ ഓർഡിനൻസ് പ്രകാരം പശുക്കളെ കൊല്ലുന്നത് പരമാവധി 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും നൽകുന്ന കുറ്റമായി പ്രഖ്യാപിച്ചിരുന്നു.








