ജയ്പൂര്‍: മോദിയെ നേരില്‍ കാണും വരെ ചെരുപ്പിടില്ലെന്ന് ശപഥം ചെയ്ത ആളെ അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടു. രാജസ്ഥാനിലെ ഭൈല്വാര സ്വദേശിയായ ബല്‍വന്ത് കുമാവാതാണ് രണ്ട് വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഒരു ശപഥം എടുത്തത്. എന്നാണോ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നത് അതുവരെ താന്‍ നഗ്നപാദനായി നടക്കുമെന്നായിരുന്നു ബല്‍വന്തിന്റെ ശപഥം. മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോഴായിരുന്നു ബല്‍വന്തിന്റെ തീരുമാനം. അവസാനം ജയ്പൂരില്‍ വച്ച് ബല്‍വന്ത് മോദിയെ കണ്ടും. നഗ്നപാദനായി നടക്കുന്നതും നിര്‍ത്തി.
രാജ്യത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും ഉതകുന്ന പ്രതിജ്ഞയെടുക്കാന്‍ മോദി ബല്‍വന്തിനെ നേരില്‍ കണ്ടപ്പോള്‍ ഉപദേശിച്ചു. ശാരീരികമായി ബുദ്ധിമുട്ടുണ്ടാകുന്ന ശപഥങ്ങള്‍ എടുക്കരുതെന്നും ബല്‍വന്തിനെ ഉപദേശിച്ചതായി മോദി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post