Saturday, January 23, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Column

Column-അടപടലം രാജ്യദ്രോഹികള്‍, കമ്മ്യൂണിസ്റ്റുകളുടെ എഴുതപ്പെട്ട ചരിത്രം

by Brave India Desk
Jun 21, 2020, 04:16 pm IST
in Column
Share on FacebookTweetWhatsAppTelegram

 

നന്ദകുമാരന്‍ തമ്പി, ശ്യാം പ്രസാദ്

1962 ഇല്‍ ഇന്ത്യയെ ചൈന ആക്രമിച്ചു.

‘കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍’, അഥവാ ആഗോള കമ്യൂണിസ്‌റ് സാഹോദര്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ്കളുടെ പ്രഖ്യാപിത പാര്‍ട്ടി പരിപാടിയാണ്. അതിനാല്‍ സിപിഐ ചൈനയെ പിന്തുണച്ചു . ‘നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഒരു ഭൂഭാഗത്തിനു വേണ്ടിയുള്ള സംഘട്ടനം ആണിതെന്നും അതിനാല്‍ യുദ്ധം ചെയ്യരുത്, ചര്‍ച്ചയാണ് അഭികാമ്യം’ എന്നും പറഞ്ഞു ഇ.എം.എസ് പാര്‍ട്ടി പരിപാടി വ്യക്തമാക്കി(1).

ഇന്ത്യ ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കുകയാണ് എന്നോര്‍ക്കണം.ആ ഇന്ത്യയോട് ഏകപക്ഷീയമായി യുദ്ധം നിര്‍ത്തിവെക്കാന്‍, അഥവാ തര്‍ക്കപ്രദേശം പോട്ടെ എന്ന് വയ്ക്കാന്‍ ആണ് തത്വത്തില്‍ നമ്പൂതിരിപ്പാട് പറഞ്ഞത്. ചൈനയുടെ യുദ്ധശ്രമത്തെ സഹായിക്കാന്‍ ഇന്ത്യയില്‍ പണപ്പിരിവ് നടത്തി ഇവര്‍. ‘ചൈനീസ് ചെയര്‍മാന്‍ ഈസ് ഔര്‍ ചെയര്‍മാന്‍’ എന്ന മുദ്രാവാക്യമുയര്‍ന്നു (2).

കല്‍ക്കട്ടയില്‍ ചൈനയുമായി വാര്‍ത്താവിനിമയത്തിനായി ഇവര്‍ രഹസ്യ വയര്‍ലെസ്സ് റേഡിയോ സ്റ്റേഷന്‍ ആരംഭിച്ചു. ഈ റേഡിയോ സ്റ്റേഷന്‍ CHINA REVIEW എന്ന കമ്മ്യൂണിസ്റ്റ് മാസികയുടെ പത്രമാപ്പീസില്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത് . ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാക്കിസ്ഥാന്‍ റിവ്യൂ എന്ന പേരില്‍ ഇന്ത്യയില്‍ മാസിക നടത്തിയാല്‍ അത് എത്രത്തോളം രാജ്യദ്രോഹപരമായി വീക്ഷിക്കപ്പെടും?

എന്നാല്‍ ഏറ്റവും കടന്ന ഒറ്റ് ഹൈ ട്രീസണ്‍ കമ്യൂണിസ്റ്റുകാര്‍ ഭാരതസൈന്യത്തിനുള്ളില്‍ രഹസ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ് സജീവമാക്കി എന്നതാണ്. തക്ക സമയത്തു സൈനികകലാപം ഉണ്ടാക്കി ചൈനയുടെ വിജയം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. യുദ്ധം മുതലെടുത്ത രാജ്യത്ത് വിപ്ലവം നടത്താനും അവര്‍ ശ്രമിച്ചു (3 ) . ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഞ്ചാംപത്തി ആയിരുന്നു (4)

ഇതിന്റെയൊക്കെ ഫലമായി സിപിഐ നിരോധിക്കപ്പെട്ടു. അതിന്റെ അനവധി നേതാക്കളെ ജയിലിലടക്കാന്‍ സ്വയം ഒരു സോഷ്യലിസ്റ്റ് ആയ നെഹ്‌റു വരെ നിര്‍ബന്ധിതനായി. അവിടെ വച്ച് ഉണ്ടാക്കിയ ജയില്‍ കമ്മിറ്റിയില്‍, ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ വേണ്ടി പാര്‍ട്ടി ഭാരതത്തെ സപ്പോര്‍ട്ട് ചെയ്യണമെന്നും , അതിന്റെ പ്രതീകമായി സൈനികര്‍ക്ക് രക്തദാനം ചെയ്യാന്‍ കേഡര്മാരെ സംഘടിപ്പിക്കണം എന്നും വി എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു, ഇതിന്റെ പേരില്‍ വി എസ്സിനെതിരെ ജയില്‍ മോചനത്തിന് ശേഷം പാര്‍ട്ടി നടപടി എടുത്തു (5) .

ഇങ്ങനെ , അടപടലം രാജ്യദ്രോഹികളാണ് കമ്മ്യൂണിസ്റ്റുകള്‍. ഇത് എഴുതപ്പെട്ട ചരിത്രമാണ്. രാജ്യദ്രോഹത്തിന്റെ ഈ പാരമ്പര്യത്തില്‍ ‘ഞങ്ങള്‍ സന്തോഷിക്കുന്നു,അഭിമാനിക്കുന്നു’ എന്ന് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത് 2013 ലാണ് (1).

എന്നാല്‍, കമ്മ്യൂണിസ്റ്റ് കേഡര്മാര് ഇപ്പോള്‍ ഈ ചരിത്രം മുഴുവന്‍ ഓടിനടന്നു നിഷേധിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. പക്ഷേ അവര്‍ നിഷേധിച്ചാലും പുച്ഛിച്ചു ആട്ടിയാലും ഇല്ലാതാകുന്നതല്ല ചരിത്രം.

അവിടുന്ന് ഇന്നലെ നടന്ന സര്‍വ്വകക്ഷിയോഗത്തിലേക്ക് വരാം. 19/6/2020

‘ചൈന ഏകാധിപത്യ രാജ്യമാണ്, അവര്‍ക്ക് തോന്നുന്നത് എന്തും ചെയ്യാം.നമ്മള് അങ്ങനല്ല. രാജ്യം ഒറ്റക്കെട്ടായി നേരിടണം, നമ്മള് ജയിക്കും, ചൈന തോല്‍ക്കും.സര്‍ക്കാരിന് ഉറച്ച പിന്തുണ ‘ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ്സ്.

‘ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ദേശസുരക്ഷയുടെ കാര്യത്തില്‍ അദ്ദേഹം ഇതിന് മുന്നെയും പ്രധാന തീരുമാനങ്ങളെടുത്തിട്ടുണ്ട്. ‘ സിക്കിം മുഖ്യമന്ത്രി പ്രേംസിങ്ങ് തമാങ്ങ്, സിക്കിം ക്രാന്തികാരി മോര്‍ച്ച.

‘പ്രധാനമന്ത്രിയുടെ കാശ്മീര്‍ നിലപാട് ചൈനയെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു. കാശ്മീരില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് സഹിക്കുന്നില്ല. ആത്മ നിര്‍ഭര്‍ ഭാരതിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ചൈനയെ വിറളി പിടിപ്പിച്ചിരിക്കുന്നു’ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു, തെലുങ്കാന രാഷ്ട്ര സമിതി.

‘യാതൊരു കണ്ടീഷനും ഇല്ലാതെ പൂര്‍ണമായും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നു’ പിനാക്കി മിശ്ര, ബിജു ജനതാദള്‍.

‘നമ്മളൊന്നാണ്.ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ട് പ്രധാനമന്ത്രിജീ, ഞങ്ങള്‍ സൈന്യത്തിന്റെ കൂടെയുണ്ട് ‘ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേന.

‘രാജ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഒന്നാണ്, പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിന്തുണക്കുന്നു.’ സ്റ്റാലിന്‍, ദ്രാവിഡ മുന്നേറ്റ കഴകം
‘സൈനികര്‍ ആയുധമെടുത്തിരുന്നോ എന്നതൊക്കെ അന്താരാഷ്ട്ര ഉടമ്പടികളുടെ ഭാഗമാണ്, അത്തരം സെന്‍സിറ്റിവ് കാര്യങ്ങളെ ചര്‍ച്ച ചെയ്യേണ്ടതില്ല. സര്‍ക്കാരിന് പിന്തുണ.’ ശരദ് പവാര്‍, ദേശീയവാദി കോണ്‍ഗ്രസ്സ് പാര്‍ട്ടി.

‘നമ്മളൊന്നാണ്. ചൈനയുടെയും പാകിസ്ഥാന്റെയും ഉദ്ദേശം നന്നല്ല ‘ രാംഗോപാല്‍ യാദവ്, സമാജ്‌വാദി പാര്‍ട്ടി.

ഇത്രയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ നമുക്കുവേണ്ടി രാഷ്ട്രത്തിനു വേണ്ടി ഒരുമിച്ചുനിന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പറയുന്നതെന്താണ്?

‘ചൈനയുമായി സമാധാനമാണെങ്കില്‍ പിന്തുണ…’
(യുദ്ധമാണെങ്കില്‍ പിന്തുണയില്ല) ‘ഇന്ത്യയെ സഹായിക്കുമെന്ന് പറഞ്ഞ അമേരിക്കയുമായി സഹകരണം പാടില്ല…പഞ്ചശീല തത്വങ്ങളില്‍ ഉറച്ച് നില്‍ക്കണം.’
സി.പി.എം നേതാവ് യച്ചൂരിയും സി പി ഐ നേതാവ് ഡി രാജയും!

ഗ്ലോബല്‍ ടൈംസ് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ പീപ്പിള്‍സ് ഡെയിലിയുടെ അന്താരാഷ്ട്ര വിഭാഗമാണ്. അതായത് ചൈനാ ദേശാഭിമാനി. അവര്‍ ഒരു ദിവസം മുന്‍പേ അതായത് 18ആം തീയതി എഴുതിയത് ‘India should be cautious about those coutnries that encourage confrontation, even or a fight between China and India, as they profit from tsrained ChinaIndia relations and maintain their hegemony.’ എന്നാണ്. അതിന്റെ ഈച്ചക്കോപ്പിയാണ് പിറ്റേ ദിവസം സര്‍വക്ഷിയോഗത്തില്‍ വന്നിരുന്ന് യെച്ചൂരിയും രാജയും വിളമ്പിയത്.

ഇതൊന്നും എഴുതിയിട്ട് കമ്യൂണിസ്റ്റുകള്‍ മാറി ചിന്തിക്കും എന്നു കരുതിയിട്ടൊന്നുമല്ല. രാജ്യദ്രോഹം എന്നതിന് ഇന്റര്‌നാഷനലിസം എന്നു ഓമനപേരിട്ടു അതില്‍ ഉറച്ചു നില്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഇത് മറ്റു മനുഷ്യര്‍ക്ക് വേണ്ടിയാണ്. മറക്കാതിരിക്കൂ മനസ്സില്‍ കുറിക്കൂ,

കമ്യൂണിസ്റ്റ് എന്നാല്‍ രാജ്യദ്രോഹി.

റഫറന്‍സ്
1. ഞങ്ങള്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു ദേശാഭിമാനി എഡിറ്റോറിയല്‍
Read more: https://www.deshabhimani.com/editorial/generalnews/370048
2. ‘China’s Chairman is our Chairman’: Why China will forever haunt Indian Communists FPJ , 1862020 , https://www.freepressjournal.in/…/chinaschairmanisourch…
3. CIA Declassified Documents, Polo Series.
4. Stern, Robert W. ‘The SinoIndian Border Cotnrovesry and the Communist Patry of India.’ The Journal of Politics 27, no. 1 (1965): 6686. Accessed June 18, 2020.
5. During China war, comrades cracked down on VS for saying let’s give blood to jawans, TIE , 14 7 2009
6. The Rites Of Passage, Outlook, 1881997
7. Remembering Nanporia, Sunanda DuttaRay, Business Standard , 25 1 2013
8. http://ttrammohan.blogspot.com/2012/08/njnanporia.html

Share71TweetSendShare

Discussion about this post


Related Posts

ജെ.പി നദ്ദ ‘ദ സൈലന്റെ് കില്ലര്‍’: തന്ത്രങ്ങളില്‍ ഞെട്ടിത്തരിച്ച് പ്രതിപക്ഷം

വയലാറിനെ രണ്ടാമതാക്കിയ, ഇഎംഎസിനെയും പി ഗോവിന്ദപിള്ളയേയും ‘കീഴടക്കിയ’ ജ്ഞാന സൂര്യന്‍: ‘രാഷ്ട്രായ സ്വാഹ, രാഷ്ട്രായ ഇദം’

കമ്മ്യൂണിസത്തില്‍ നിന്ന് ഹൈന്ദവ പുനരുജ്ജീവനത്തിലേക്ക്- അനുസ്മരണങ്ങളില്ലാതെ റാം സ്വരൂപിന്റെ നൂറാം ജന്മദിനം- എം ശശിശങ്കര്‍ എഴുതുന്നു

അക്ഷർധാമിലെ വെടിയൊച്ചകൾക്ക് 18 വയസ്സ് : 30 പേർ മരിച്ച ഭീകരാക്രമണത്തിന്റെ ഓർമ്മകൾ

Next Post

ശ്രീനഗറില്‍ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

Latest News

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സ്വഭാവം മഹാ മോശമെന്ന് ഗായിക സുചിത്ര

‘സമരം ഒരിക്കലും അവസാനിക്കരുതെന്ന് ഒരു വിഭാഗത്തിന് നിർബന്ധം‘; ഈ അവസ്ഥയിൽ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു, തോലും പല്ലും നഖവും വിൽപ്പനക്ക് വെച്ചു; അഞ്ച് പേർ അറസ്റ്റിൽ

‘സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരം‘; തൃണമൂലിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സർക്കാരുമായുള്ള ചർച്ച വീണ്ടും പരാജയം, കേന്ദ്ര ഉപാധി അനുസരിക്കണമെന്ന് ഒരുകൂട്ടം കർഷകർ, കർഷകർക്കിടയിൽ ഭിന്നത

ഐപിഎൽ 2021; ലേലത്തീയതി പുറത്ത്, വേദിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

തിരുവല്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിടിച്ചു തെറിപ്പിച്ച് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു, നിരവധിപേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News