ലക്നൗ : യുപിയിൽ കോവിഡ് രോഗബാധിതർ ആറായിരം പേർ മാത്രമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.24 കോടി ജനങ്ങളുള്ള യുപിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള അവസ്ഥയിൽ താൻ തൃപ്തനാണെന്ന് യു.പി ജൻസംവദ് എന്ന വെർച്വൽ റാലിയിൽ പങ്കെടുത്തു കൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്തുള്ള എല്ലാവർക്കും ഭക്ഷണമെത്തിക്കാനും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടന്നിരുന്നവരെ തിരികെയെത്തിക്കാനും സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്ന് വെർച്വൽ റാലിയിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി.വിർച്വൽ റാലിയിൽ ബിജെപി ചീഫായ ജെപി നദ്ദയും പങ്കെടുത്തിരുന്നു.ആറാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.








