രാജസ്ഥാനിൽ സിപിഎം എംഎൽഎയെ സസ്പെന്റ് ചെയ്തു. ഭാദ്ര മണ്ഡലത്തിലെ എംഎൽഎ ബൽവാൻ പൂനിയയെ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു ചെയ്തത് അച്ചടക്ക ലംഘനമായി കണക്കാക്കി പൂനിയയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. 200 അംഗ സംസ്ഥാന നിയമസഭയില്‍ സിപിഎമ്മിനു രണ്ട് എംഎല്‍എമാരാണുള്ളത്.
കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ആവശ്യത്തിന് അംഗങ്ങളുടെ പിന്തുണയുള്ളതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കേണ്ടതില്ല എന്നായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് രണ്ടു സീറ്റുകളിലും ബിജെപി ഒരു സീറ്റിലുമാണ് ഇവിടെ വിജയിച്ചത്.
Discussion about this post