ന്യൂയോര്‍ക്ക്: കുഞ്ഞുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകാതെ ലോസ് ആഞ്ചല്‍സില്‍ കുടുങ്ങിയ സ്റ്റുഡന്റ് വിസയിലുള്ള മലയാളി കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി എം.പി. എം.പിയുടെ ഇടപെടലിൽ ഓ സി ഐ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. സുരേഷ് ഗോപി എം.പി ഇടപെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി.
തിരികെ ജന്മനാട്ടിലേക്ക് പോകുവാനുള്ള എല്ലാവഴികളും അടഞ്ഞപ്പോഴാണ് കുടുംബം എം.പിയുടെ സഹായം തേടിയത്. ടിക്കറ്റ് റിസര്‍വേഷന്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ എം.പി കുട്ടിയ്ക്ക് വിസയില്ലെന്ന് താമസിച്ചാണ് അറിഞ്ഞത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട സുരേഷ് ഗോപി വിവരങ്ങള്‍ പറയുകയും കാര്യങ്ങള്‍ ബോധ്യപ്പെട്ട മന്ത്രി ഇക്കാര്യം കേന്ദ്രമന്ത്രിസഭയുടെ കീഴില്‍ കൊണ്ടുവരികയും അതിന് വേണ്ടി മാത്രം ഒരു ഓര്‍ഡിനന്‍സ് പാസാക്കുകയുമായിരുന്നു.
Discussion about this post