ചൈനീസ് ട്രൂപ്പുകൾ ഗാൽവൻ താഴ്‌വരയിൽ നിന്നും പിൻവാങ്ങിയതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ.റിപ്പബ്ലിക് ടീവിയാണ് എക്സ്ക്ലൂസീവ് ആയി ഗാൽവൻ താഴ്‌വരയിലെ ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പുറത്തു വിട്ടത്.ചൈന ആക്രമണം നടത്തുന്നതിനു ഒരു മാസം മുന്നേയുള്ള ചിത്രങ്ങളുൾപ്പെടെയാണ് ചാനൽ പുറത്തു വിട്ടിട്ടുള്ളത്.
മെയ് 9 മുതൽ മെയ് 27 വരെയുളള ചിത്രങ്ങളിൽ ചൈനയുടെ പട്ടാളക്കാരുടെ താൽക്കാലിക ക്യാമ്പുകൾ ദൃശ്യമാണ്.സൈനികർ ഗാൽവൻ നദിയുടെ ഒഴുക്ക് തടയാൻ ശ്രമിക്കുന്നുവെന്നും ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.നദീതീരത്ത് സൈനിക ക്യാമ്പുകൾ നിർമ്മിക്കാൻ വേണ്ടി നദിയുടെ ഗതി മാറ്റി വിടുന്നതാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ, ആക്രമണം നടന്ന് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞുള്ള സാറ്റലൈറ്റ് ചിത്രത്തിൽ ഗാൽവൻ നദിയിലെ ജലാംശം വലിയ തോതിൽ വർദ്ധിച്ചതായും ചൈനീസ് സൈനിക ക്യാമ്പുകൾ അപ്രത്യക്ഷമായിരിക്കുന്നുതും കാണാം.ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ജൂൺ 15ന് സംഭവിച്ച രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ചൈനീസ് സൈനികരെ പിൻവലിക്കാൻ ചൈന നിർബന്ധിതരായെന്നതാണ് എന്ന് മേജർ ഗൗരവ് ആര്യ വ്യക്തമാക്കി.
Discussion about this post