തിരുവനന്തപുരം: മാപ്പിള ലഹളയെ സാമ്രാജ്യത്വ വിരുദ്ധമാണെന്ന നിഗമനത്തോട് യോജിക്കാനാവില്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. മാപ്പിള ലഹളയെ കുറിച്ചുള്ള എം ഗംഗാധരനെ പോലെയുള്ളവരുടെ നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം വാരിയംകുന്നത്ത് വര്‍ഗ്ഗീയവാദിയാണെന്ന് കാരുതുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ ജാതിയ വ്യവസ്ഥതയ്‌ക്കെതിരായ പോരാട്ടമാണെന്ന നിഗമനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗംഗാധരന്‍ നിരത്തിയ വസ്തുതകളോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയാണെങ്കിലും ചരിത്ര വസ്തുകളില്‍ വ്യതിയാനം വരാതെ നോക്കണമെന്നും എംജിഎസ് പറഞ്ഞു.
എംജിഎസ് നാരയണന്‍ എഴുതിയ കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന പുസ്തകത്തില്‍ ഇത് കര്‍ഷക സമരമല്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ ചൂണ്ടിക്കാട്ടി. ഒരു കര്‍ഷക മുദ്രാവാക്യം പോലും മുഴക്കാതെ അല്ലാഹു അക്ബര്‍ മുഴക്കിയുള്ള കലാപത്തെ കര്‍ഷക സമരമായി വളച്ചൊടിക്കുകയായിരുന്നുവെന്ന് എംജിഎസ് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.











Discussion about this post