ലഡാക് : ഇന്ത്യ-ചൈന സംഘർഷത്തിന്റെ ഗൗരവം മനസ്സിലാക്കി കരസേന വിന്യസിച്ചിരിക്കുന്നത് ടി-90 പീരങ്കികൾ.550 കിലോമീറ്ററാണ് ഇതിന്റെ പ്രവർത്തന പരിധി.ഇന്ത്യൻ കരസേനയിലെ ഏറ്റവും ശക്തമായ ടാങ്കുകളാണ് ഭീഷ്മ എന്നറിയപ്പെടുന്ന ടി-90 ടാങ്കുകൾ.
റഷ്യൻ കരസേനയുടെ വജ്രായുധമായ ടി-90, ലോകത്തിലെ ഏറ്റവും മികച്ച ടാങ്കുകളിൽ ഒന്നാണ്.37 ഇഞ്ച് ഘനമുള്ള സ്റ്റീൽ കവചങ്ങൾ പോലും തുളച്ചു കയറുന്ന പ്രഹരശേഷിയുള്ള ഭീഷ്മയ്ക്ക് ഹെലികോപ്റ്ററുകളെ പോലും വെടി വെച്ച് വീഴ്ത്താൻ സാധിക്കും.
Discussion about this post