കൊച്ചി: സ്വന്തം മക്കളായ കൊച്ചു കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയായ രഹ്ന ഫാത്തിമ ഒളിവില്‍. ഉച്ചയോടെയാണ് പോലീസ് സംഘം രഹ്ന ഫാത്തിമയുടെ വീട്ടില്‍ എത്തിയത്. കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ റെയ്ഡും നടത്തി.
നഗ്ന ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരക്കുന്ന വീഡിയൊ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്‌സ്ബുക്കിലും രഹ്ന പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹ്നയുടെ നഗ്‌നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജെപി നേതാവ് തിരുവല്ല പോലിസില്‍ രഹ്നക്കെതിരെ പരാതി നല്‍കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു രഹ്നയുടെ പോസ്റ്റ്. കൈരളി ഓണ്‍ ലൈനില്‍ രഹ്ന എഴുതിയ ലൈംഗികതയെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്കും ഇതിനൊപ്പം നല്‍കിയിരുന്നു.
നേരത്തെ അയ്യപ്പ സ്വാമിയെ അപകീര്‍ത്തിപ്പെടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടതിന് പിന്നാലെ രഹ്നയെ ബിഎസ്എന്‍എല്ലില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.











Discussion about this post