ഡല്‍ഹി: മക്കള്‍ക്ക് നഗ്ന ശരീരം പ്രദര്‍ശിപിച്ച രഹ്ന ഫാത്തിമക്കെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ബാലാവകാശകമ്മീഷന്. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കു ചിത്രം വരക്കാന്‍ തന്റെ ശരീരം നഗ്നമായി പ്രദര്‍ശിപ്പിക്കുകയും അതു സാമൂഹിക മാധ്യമങ്ങളില്‍ രഹ്ന പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ അന്വേഷണം നടത്താനാണിപ്പേള് കേന്ദ്ര ബാലാവകാശ
കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് എഴുതിയ കത്തിലാണ് കേസ് അന്വേഷിക്കാനും പോക്സോ കേസുകളുടെ പരിധിയില്‍ പെടുമോ എന്ന കാര്യം പരിശോധിക്കാനും ആവശ്യപ്പെട്ടത്.
രഹ്ന ഫാത്തിമയുടെ മക്കള്‍ക്ക് കൗണ്‍സിലിംങ് നല്‍കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ബാലാവകാശ സംരക്ഷണ സമിതി ഇതിനു മേല്‍ നോട്ടം വഹിക്കണമെന്നും മാതാവില്‍ നിന്നും ഇത്തരം സംഭവമുണ്ടായത് ഖേദകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
Discussion about this post